കറന്‍സി ക്ഷാമം; കേരളത്തെ ബാധിച്ചിട്ടില്ലെന്ന് എസ്.ബി.ഐ

0
159

തിരുവനന്തപുരം: കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് സംസ്ഥാനത്തെ മുന്‍നിര ബാങ്കായ എസ്.ബി.ഐ. സംസ്ഥാനത്ത് പൊതുവേ രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ക്ക് ക്ഷാമമുണ്ട്. ചിലയിടങ്ങളില്‍ നൂറുരൂപ നോട്ടിനും ക്ഷാമമുണ്ട്. വിഷുവിനോടനുബന്ധിച്ച്‌ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണമായി ബാങ്കുകള്‍ പറയുന്നത്. മൂന്നാഴ്ചയ്ക്കകം കൂടുതല്‍ 500 രൂപ നോട്ടുകള്‍ സംസ്ഥാനത്ത് എത്തും. സംസ്ഥാനത്തെ 147 നോട്ടുകലവറകളിലും ആവശ്യത്തിന് നോട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുയര്‍ന്നതുപോലുള്ള പരാതി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എസ്.ബി.ഐ. അറിയിച്ചു.
ചില ചെറുകിട ബാങ്കുകളുടെ എ.ടി.എമ്മുകള്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇടപാടുകള്‍കുറഞ്ഞ സ്ഥലങ്ങളില്‍ രാത്രിയില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനുള്ള ആലോചനയിലാണ് ചില ബാങ്കുകളെന്ന് അറിയുന്നു. രാത്രിയില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലെന്ന വിലയിരുത്തലാണ് കാരണം. രാത്രിയില്‍ ചുരുക്കം ഇടപാടുകള്‍മാത്രമേ ഭൂരിഭാഗം എ.ടി.എമ്മുകളിലും നടക്കാറുള്ളൂ. എന്നാല്‍, ഈ സമയം വൈദ്യുതി, എ.സി. എന്നിവ പ്രവര്‍ത്തിപ്പിക്കാനും കാവല്‍ക്കാരനെ നിയോഗിക്കാനും വന്‍ തുകയാണ് ബാങ്കുകള്‍ക്ക് ചെലവാക്കേണ്ടിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here