അഞ്ച്‌ കോടിയുടെ മയക്കുമരുന്നുമായി അഞ്ചംഗ സംഘം അരീക്കോട്‌ പിടിയില്‍

0
82

മലപ്പുറം: അഞ്ചുകോടിയുടെ മയക്കുമരുന്നുമായി അഞ്ചുപേര്‍ അരീക്കോട്‌ അറസ്‌റ്റില്‍. മീഥെയിന്‍ ഡയോസിന്‍ ആന്‍സിസ്‌റ്റാമിന്‍ (എം.ഡി.എ) എന്ന മയക്കുമരുന്നാണ്‌ മലപ്പുറം ഡിവൈ.എസ്‌.പി: ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. ഒരുവര്‍ഷം മുമ്പ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ കൊണ്ടോട്ടി സ്വദേശിയെ സമാനമായ 18ഗ്രാം മയക്കുമരുമായി പിടികൂടിയിരുന്നു. ഇതിനെ പിന്തുടര്‍ന്ന്‌ നടത്തിയ അനേ്വഷണത്തിലാണ്‌ ഇന്നലെ 750 ഗ്രാം എം.ഡി.എയുമായി അഞ്ച്‌ അംഗ സംഘം അറസ്‌റ്റിലാകുന്നത്‌. തമിഴ്‌നാട്‌ പളനി റോഡില്‍ കൊടൈകനാല്‍ റഫീഖ്‌ രാജ്‌ (33), കോട്ടയം മീനച്ചാല്‍ കീഴ്‌പറയാര്‍ മാങ്ങാത്ത്‌ പയസ്സ്‌ മാത്യു (50), തമിഴ്‌നാട്‌ തൃച്ചി മഞ്ചല്‍തിടയില്‍ വിക്‌ടര്‍ ജഗന്‍ രാജ്‌ (26), ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍ (46), കോഴിക്കോട്‌ കൊടിയത്തൂര്‍ പന്നിക്കോട്‌ പാലാട്‌ മജീദ്‌ (56) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മജീദാണ്‌ പ്രദേശത്തെ പ്രധാന ഏജന്റെന്ന്‌ പോലീസ്‌ പറഞ്ഞു. മജീദിനെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ്‌ മറ്റുള്ളവരും വലയിലാകുന്നത്‌. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മയക്കുമരുന്ന്‌ അഫ്‌ഗാനിസ്‌ഥാന്‍ വഴിയാണ്‌ രാജ്യത്ത്‌ എത്തുന്നത്‌. നേരത്തെ വിമാന മാര്‍ഗം എത്തിയിരുന്ന മയക്കുമരുന്ന്‌ പിടിക്കപ്പെടുമെന്നു കണ്ടതോടെ ശ്രീലങ്കന്‍ വഴി കടല്‍മാര്‍ഗം തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ എത്തിക്കുകയാണു ചെയ്ുയന്നത്‌. ഇവിടെ നിന്നാണ്‌ അറബ്‌ രാജ്യങ്ങളിലേക്കും മരുന്ന്‌ കൊണ്ട്‌പോകുന്നത്‌. അരീക്കോട്‌ മൈത്ര പാലത്തിന്‌ സമീപം സംഘം ചേര്‍ന്ന്‌ നില്‍ക്കുന്ന സംഘത്തെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ വിവരം വ്യക്‌തമായത്‌.

ഇവരില്‍ നിന്നും കെ.എല്‍ 35 ബി 6535 കാറും പിടിച്ചെടുത്തു. കരിപ്പൂരില്‍ നിന്നും എം.ഡി.എ മയക്കുമരുന്ന്‌ പിടികൂടിയതിനെ തുടര്‍ന്ന്‌ ഡി.ജി.പി യുടെ നേതൃത്വത്തില്‍ സംസ്‌ഥാന തലത്തില്‍ പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള അനേ്വഷണത്തിലാണ്‌ സംഘം പിടിയിലാകുന്നത്‌. സംസ്‌ഥാനത്ത്‌ തന്നെ ഇത്രയും വലിയ മയക്കുവേട്ട ഇതാദ്യമാണെന്നു പോലീസ്‌ പറഞ്ഞു.

മലബാറിലെ വിവിധ ജില്ലകളിലും ദുബൈയിലും വിതരണം ചെയ്യുന്ന സംഘമാണ്‌ അറസ്‌റ്റിലായത്‌. പിടിയിലായവരില്‍ ചിലര്‍ ദുബൈയിലേക്ക്‌ കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. സമൂഹത്തിലെ ഉന്നതരാണ്‌ ഉപഭോക്‌താക്കളെന്ന്‌ പോലീസ്‌ പറഞ്ഞു. നിശാ ക്ലബ്ബ്‌, അപ്പാര്‍ട്ട്‌മെന്റ്‌, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ്‌ ഇവ വിതരണം ചെയ്യുന്നത്‌. മില്ലി ഗ്രാമിന്‌ 5000 രൂപ മുതല്‍ വിലയുള്ളവയാണിത്‌. അന്താരാഷ്‌ട്ര വിപണിയില്‍ കോടികളാണ്‌ വിലമതിക്കുന്നത്‌. സംസ്‌ഥാനത്തിന്റെ വിവിധ ജില്ലകളിലും മലബാര്‍ കേന്ദ്രീകരിച്ച്‌ കാസര്‍കോട്‌, കോഴിക്കോട്‌ ജില്ലകളിലാണ്‌ കൂടുതല്‍ ഉപഭോക്‌താക്കള്‍ ഉള്ളത്‌. പ്ര?ഫഷനല്‍ കോളജുകളില്‍ ഇവ വിതരണം ചെയ്യുന്നുണ്ട്‌. മലപ്പുറം ഡിവൈ.എസ്‌.പി തോട്ടത്തില്‍ ജലീല്‍, അരീക്കോട്‌ എസ്‌.ഐ സിനോദ്‌, പ്രത്യേക അനേ്വഷണ സംഘാഗങ്ങളായ എ.എസ്‌.ഐ സത്യനാഥന്‍, അബ്‌ദുല്‍ അസീസ്‌, ശശി കുണ്ടറക്കാടന്‍, ഉണ്ണികൃഷ്‌ണന്‍ മാറത്ത്‌, സജീവ്‌ പി മുഹമ്മദ്‌ സലീം വീജിത്ത്‌, മനോജ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘത്തെ പിടികൂടിയത്‌.

ഇത്തരം മയക്കുമരുന്ന്‌ വിതരണ ശൃഖലകളുമായി ബന്ധപ്പെട്ടു പോലീസ്‌ അന്വേഷണം നടത്തിവരികയാണെന്നും ഇത സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം ഡിവൈ.എസ്‌.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here