ഇനി ഫേസ്ബുക്ക് പറയും നിങ്ങള്‍ പണക്കാരനോ അതോ പാവപ്പെട്ടവനോയെന്ന്

0
116

ഇനി നിങ്ങള്‍ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നെല്ലാം അറിയാനും കണ്ടെത്താനും ഫെയ്സ്ബുക്കിന് സാധിക്കും. ഓട്ടോമാറ്റിക് ആയി ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് തിരിച്ചറിയാനും തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ് വെയറിനുള്ള പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് എന്നാണ് റിപോര്‍ട്ടുകള്‍.

പേറ്റന്റ് വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പരസ്യമാവുന്നത്.ഇങ്ങനെ ഒരു സംവിധാനത്തിനായി ഫെയ്സ്ബുക്ക് ശ്രമിക്കുന്നത് പരസ്യ വിതരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണെന്നാണ് സൂചന. പേറ്റന്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കാന്‍ സഹായിക്കുന്ന വീട്ടുടമസ്ഥാവകാശം, ഇന്റര്‍നെറ്റ് ഉപഭോഗം,വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സംവിധാനം നിര്‍മ്മിക്കാനാണ് ഫെയ്സ് ബുക്ക് ശ്രമിക്കുന്നത്.

ഉപയോക്താക്കളുടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടോ, അവരുടെ യാത്രകള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള എത്ര ഉപകരണങ്ങള്‍ സ്വന്തമായുണ്ട്, തുടങ്ങിയ വിവരങ്ങളും ഫെയ്സ്ബുക്ക് ശേഖരിക്കും. ഈ വിവരങ്ങളെല്ലാം പരിശോധിച്ചാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സാമ്പത്തിക സാമൂഹിക വിവരങ്ങള്‍ കണക്കുകൂട്ടുക. എന്നാല്‍, ഉപയോക്താക്കളുടെ ശമ്പളവിവരങ്ങള്‍ ഫേസ്ബുക്ക് അന്വേഷിക്കില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here