നാലു വയസ്സുകാരനെ കൊന്നു തിന്ന നരഭോജി ഒടുവില്‍ കുടുങ്ങി

0
26

തൃശൂര്‍: വാല്‍പ്പാറയില്‍ നാലു വയസുകാരനെ കൊന്ന പുലി കുടുങ്ങി. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ വീടിന്റെ സമീപത്തു നിന്നാണ് പുലിയെ പിടികൂടിയത്.

ഒരാഴ്ച്ച മുമ്പാണ് തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി പിടിച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും പുലി സ്ഥലത്തെത്തിയെങ്കിലും കെണിയില്‍ വീണില്ല. പുലിയെ കുടുക്കാന്‍ സ്ഥാപിച്ച കൂടിനുള്ളില്‍ ഒരു നായയേയും ഇട്ടിരുന്നു. എന്നിട്ടും പലതവണ ഇവിടെയെത്തിയ പുലി കൂട്ടില്‍ കയറിയിരുന്നില്ല. ഒരു പുലി കെണിയിലായെങ്കിലും പരിസരത്ത് ഇനിയും പുലികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഇതിനായി വീണ്ടും കൂട് സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here