ജി‍ഡിപി നാല് വ‍ര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്ക്

0
61

നടപ്പു സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ സാമ്ബത്തിക വള‍ര്‍ച്ച (ജിഡിപി) നിരക്ക് 6.50 ശതമാനമായി കുറയുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോ‍ര്‍ട്ട്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 7.10 ശതമാനമായിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനം (ജി‍‍ഡിപി). 2016ല്‍ 8 ശതമാനവും 2014-15 ല്‍ 7.5 ശതമാനവുമായിരുന്നു ജിഡിപി നിരക്ക്.കഴിഞ്ഞ നാല് വര്‍ഷത്തേക്കാള്‍ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാകും ഈ വര്‍ഷത്തേത്. നോട്ട് അസാധുവാക്കലിന് പിന്നാലെ ജിഎസ്ടി കൂടി നടപ്പാക്കിയതാണ് ഇതിന് കാരണമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തല്‍.ഫെബ്രുവരി ഒന്നിന് ബഡ്‍ജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വളര്‍ച്ചാ അനുമാനം പുറത്തു വന്നിരിക്കുന്നത്. കൂടാതെ പണപ്പെരുപ്പം വീണ്ടും ഉയരാനും തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here