ഹസ്സന്‍ റുഹാനി- നരേ​ന്ദ്രമോഡി കൂടിക്കാഴ്ച ഇന്ന്; സുരുക്ഷയടക്കം നിരവധി വിഷയങ്ങള്‍ പരിഗണനയില്‍

0
188

ന്യൂഡല്‍ഹി: ത്രിദിന പര്യടനത്തിന് ഇന്ത്യയില്‍ എത്തിയ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പ്രധാനമന്ത്രി നരേന്ദ്ര മേഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരടക്കം ഇന്ത്യന്‍ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖ നേതാക്കളെയെല്ലാം റൂഹാനി കാണും. പ്രദേശിക -ആഗോള വിഷയങ്ങളും സുരക്ഷ അടക്കമുള്ളവയും ചര്‍ച്ചയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ അധികാരമേറ്റ റൂഹാനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.

ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനിലും റൂഹാനി സംസാരിക്കുന്നുണ്ട്. ചബാര്‍ തുറമുഖവും അഫ്ഗാനിസ്താനിലെ ഇടപെടലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും ചര്‍ച്ചയില്‍ വരുമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ മോഡിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഗതാഗതമന്ത്രിമാര്‍ തമ്മില്‍ ദ ട്രിലാറ്ററല്‍ ട്രാന്‍സിറ്റ് എഗ്രിമെന്റ് (ചബാര്‍ കരാര്‍) ഒപ്പുവച്ചിരുന്നു. മോഡിയുടേയും റൂഹാനിയുടേയും അഫ്ഗാന്‍ പ്രസിന്റ് അഷ്‌റഫ് ഘാനിയുടെയും സാന്നിധ്യത്തിലായിരുന്നു കരാര്‍.

തെക്കുകിഴക്കന്‍ ഇറാനിലെ ചബാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 85 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കരാറില്‍ പറയുന്നു. പാകിസ്താനെ ഒഴിവാക്കി ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പ്രധാന മാര്‍ഗമാക്കുകയായിരുന്നു ഈ തുറമുഖം കൊണ്ടുള്ള ലക്ഷ്യം. ഇന്ത്യയും ഇറാനും തമ്മിലുള്ള ചരക്ക് നീക്കത്തിന്റെ പ്രധാന പാതയുമായി ഇത്. പ്രധാനമായും അസംസ്‌കൃത എണ്ണ ഇറക്കുമതിക്കാണ് ഇന്ത്യ ഈ തുറമുഖത്തെ ഉപയോഗിച്ചത്. 2016-17 വര്‍ഷത്തില്‍ തുറമുഖം വഴി ഇന്ത്യ 10.5 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും 2.4 മില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ കയറ്റിഅയക്കുകയും ചെയ്തിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഇന്ത്യയില്‍ എത്തിയ റൂഹാനി ഹൈദരാബാദിലെ പ്രശസ്തമായ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here