അപസ്മാരം തിരിച്ചറിയൂ

0
29

കുഞ്ഞുങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും അപസ്മാരം ഉണ്ടാകാം. തലച്ചോറിന്റെ അസ്വാഭാവിക പ്രവര്‍ത്തനങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. കുഞ്ഞുങ്ങളില്‍ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന അപസ്മാരമാണ് ഫെബ്രൈല്‍ സിസര്‍.

ജന്മനാ വളര്‍ച്ചക്കുറവുള്ള കുഞ്ഞുങ്ങളിലും നിയോനാറ്റല്‍ ഇന്റന്‍സീവ് കെയറില്‍ 28 ദിവസത്തിലധികം കിടന്ന ശിശുക്കളിലും ഫെബ്രൈല്‍ സിസര്‍ വരാന്‍ സാധ്യതയുണ്ട്.

നവജാതശിശുക്കളില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ വലുതായി കാണില്ല. ദൃഷ്ടി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ശ്വാസമില്ലാതെ വരിക എന്നിവയാണ് ഇവരിലെ ലക്ഷണങ്ങള്‍.

കടുത്ത പനിയെത്തുടര്‍ന്ന് അപസ്മാരം വരാം. പനി വരുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് അപസ്മാരമുണ്ടാക്കുന്നതെന്ന് ലളിതമായി പറയാം. പരമാവധി 510 മിനുട്ട് നേരം ഇത് നീണ്ടുനില്‍ക്കും. അപസ്മാരമുള്ള അവസ്ഥയില്‍ കുഞ്ഞിന് ഉമിനീരിറക്കാന്‍ പറ്റില്ല. അതുകൊണ്ട് പാലോ വെള്ളമോ കൊടുക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിനെ വിലങ്ങനെ ചരിച്ച് സ്വസ്ഥമായി ചേര്‍ത്തു കിടത്തുക.

ആശങ്കപ്പെട്ട് ആശുപത്രിയിലേക്കു പോകുമ്പോഴും കുഞ്ഞിനെ കുത്തനെ എടുക്കരുത്. വിലങ്ങനെ മാറോടുചേര്‍ത്ത് പിടിക്കുക. വസ്ത്രം മാറ്റുകയോ അയച്ചിടുകയോ ചെയ്യുക. അപസ്മാരമുള്ള സമയത്ത് കുഞ്ഞിനെ കുലുക്കുകയോ കുടയുകയോ ചെയ്യരുത്.

പെട്ടെന്നു ഫലം കിട്ടാന്‍ കുഞ്ഞിന് മലദ്വാരത്തിലൂടെ ഇന്‍ജക്ഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. അപൂര്‍വമായി ചിലതരം അപസ്മാരങ്ങള്‍ കൂടുതല്‍ സമയം നീണ്ടുപോകാറുണ്ട്. ഇതില്‍ അപകടമുണ്ട്.

ശ്വാസഗതി കുറയുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയും. ഓക്‌സിജന്റെ അളവും കുറയുന്നു. തലച്ചോറിന്റെ ജന്മനാ ഉള്ള തകരാറുകള്‍കൊണ്ടും അപസ്മാരം വരാം.

LEAVE A REPLY

Please enter your comment!
Please enter your name here