ചായ കുടിച്ചാല്‍ കാന്‍സര്‍ വരുമോ?

0
27

ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും ഒരു ശീലമാണ്. എന്നാല്‍ ചായ കുടി കാന്‍സര്‍ പോലെയുള്ള രോഗത്തെയും വിളിച്ചു വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചൂടുള്ള ചായയും സ്ഥിരമായുള്ള മദ്യപാനവും പുകവലിയും ഉള്ളവര്‍ക്ക് ഈ മൂന്ന് ശീലവും ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് അര്‍ബുദം ഉണ്ടാകാനുള്ള സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ ക്യാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ കാരണം മരിക്കുന്നത്. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here