മോദിയുടെ സാമ്പത്തീക നയങ്ങള്‍ ഫലം കാണുന്നു; 2018ല്‍ ഇന്ത്യ ചൈനയെ മറികടക്കും 7.4 വളര്‍ച്ചയെന്ന് ഐഎംഎഫ്

0
207

വാഷിങ്ടണ്‍: 2018ല്‍ ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. ചൈന 6.8 വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇന്ത്യ 7.4 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ച വയ്ക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തീക വളര്‍ച്ചയ്ക്ക് മന്ദഗതിയിലാക്കിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ദൂരവ്യാപകമായി ഇത് രാജ്യത്തിന് ഗുണം ചെയ്യും.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തീക ഫോറത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച പ്രവചിക്കുന്നത്. 2017 ഒക്ടോബര്‍ മുതലുള്ള സാമ്പത്തീക വളര്‍ച്ച 2018ലും 19ലും തുടരുമെന്നാണ് ഡബ്ലിയുഇഒ പ്രതീക്ഷ പുലര്‍ത്തുന്നത്.

2019ല്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.8 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നേക്കും എന്നാല്‍, ഇതേ കാലയളവില്‍ ചൈന 6.6 ശതമാനത്തില്‍ നിന്നും 6.4 ശതമാനത്തിലേക്ക് താഴും എന്നും പ്രവചനമുണ്ട്.

വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യക്ക് വന്‍ വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍, നിക്ഷേപത്തിനുള്ള അവസരം വര്‍ധിക്കുന്നതും പരിഷ്‌കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നതായാണ് പഠനം.

LEAVE A REPLY

Please enter your comment!
Please enter your name here