ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്‌ സൗദി രാജാവ്

0
93

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്‌ സൗദി രാജാവ്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റിയ സംഭവത്തിലായിരുന്നു വിമര്‍ശനം. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്‍മാന്‍ രാജാവിന്‍റെ വിമര്‍ശനം. യുഎസ് തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നുവെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. കിഴക്കന്‍ ജറുസലേം പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അദ്ദേഹം ജറൂസലേമിലെ ഇസ്ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് 120 മില്യണ്‍ യൂറോ സംഭാവനയും പ്രഖ്യാപിച്ചു. ദഹറാന്‍ ഉച്ചക്കോടിയെ ഞാന്‍ ജറുസലേം ഉച്ചക്കോടിയെന്ന് പേരിട്ട് വിളിക്കുന്നു. പലസ്തീനും അവിടുത്തെ ജനങ്ങള്‍ക്കും അറബ് ലീഗിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യുഎന്‍ ഫണ്ടിലേക്കും സല്‍മാന്‍ രാജാവ് സഹായം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here