പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് നടി ഷീല

0
42

പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് നടി ഷീല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്.

ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല. അപ്പോള്‍ നമ്മള്‍ കുറച്ചു സൂക്ഷിക്കണം. ഈ സംഭവം മാത്രമല്ല ജഗതിയ്ക്കും മോനിഷയ്ക്കും അപകടമുണ്ടായത് രാത്രിയിലാണ്. എത്ര കഴിവുള്ള ആളുകളായിരുന്നുവെന്നും ഷീല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here