മെക്‌സിക്കോയില്‍ 7.2 തീവ്രതയുള്ള ഭൂചലനം; വ്യാപക നാശനഷ്ടം

0
60

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ഓക്‌സാകയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയുള്ള ഭൂചലനമാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ന്നതായി സര്‍ക്കാര്‍ സ്ഥിരികരിച്ചു. എന്നാല്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് തീരത്തിന് സമീപത്തായി 24.6 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയില്‍ പറയുന്നു. സുനാമി മുന്നറിയിപ്പില്ല.

ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഏതാനും മിനിറ്റ് സമയത്തേക്ക് ഗതാഗതം പോലും സ്തംഭിച്ചു. മെക്‌സിക്കോ സിറ്റി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അധികൃതര്‍ ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ജനങ്ങള്‍ ഏറെയും തുറസ്സായ സ്ഥലങ്ങളിലായിരുന്നു. കഴിഞ്ഞ സെപ്തംബറിലുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായ നാനഷ്ടമാണ് തെക്കന്‍ മെക്‌സിക്കോയിലും തലസ്ഥാന നഗരത്തിലുമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. അന്നതെ് ഭൂകമ്പത്തില്‍ തകരാറിലായ കെട്ടിടങ്ങളാണ് ഇത്തവണ ഇടിഞ്ഞുവീണതെന്ന് റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലെ പ്രകമ്പനം ഗ്വാട്ടിമാല വരെ അനുഭവപ്പെട്ടിരുന്നു. കെട്ടിടങ്ങളില്‍ പലതും തകര്‍ന്നതായി ആഭ്യന്തരമന്ത്രി അല്‍ഫോന്‍സോ നവാരട്ടെ വ്യക്തമാക്കി. ഒരു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. വലിയ കെട്ടിടങ്ങള്‍ പോലും കുലുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here