ആളൊഴിഞ്ഞ വഴിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരേ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു

0
31

വര്‍ക്കല: വീട്ടില്‍ നിന്ന് കോളേജിലേയ്ക്ക് പോയ പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി ആക്രമിച്ചു. ചുറ്റിക കൊണ്ട് മൂന്നു തവണ തലയ്ക്ക് അടിയേറ്റ പെണ്‍കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മക്കാറാം പിടിയിലായി. തലയുടെ പിന്‍ഭാഗത്ത് പൊട്ടലോടെ ധന്യ(20)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയ്ക്ക് മങ്ങാട്-പുത്തന്‍ചന്ത റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. തുമ്പ സെന്റ് സേവേഴ്യസ് കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ് ധന്യ. വീട്ടില്‍ നിന്നിറങ്ങി ഏതാനും മീറ്റര്‍ ദൂരെയെത്തിയപ്പോഴായിരുന്നു ആക്രമണം.

എതിരെ വന്ന മക്കാറാം പിന്നിലെത്തിയപ്പോള്‍ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. മൂന്നു തവണ അടിച്ചു. പേടിച്ച പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രികര്‍ ധന്യയുടെ സഹായത്തിനെത്തി. നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പിന്നീട് പോലീസിന് കൈമാറി.

ആക്രമണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ മുന്‍പ് കണ്ടിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പുത്തന്‍ചന്തയ്ക്ക് സമീപം തടിമില്ലില്‍ ജോലി ചെയ്തു വരികയാണ് മക്കാറാം. ഇയാള്‍ ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here