സെക്രട്ടേറിയറ്റിനു മുന്നില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി

0
116

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സമരം നടത്തി വന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതനം 20,000 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം നഴ്‌സുമാര്‍ സമരം നടത്തുന്നത്. മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്നും ആരോപണം ഉണ്ട്.
ഏപ്രില്‍ 24 മുതല്‍ സമ്ബൂര്‍ണ്ണമായി പണിമുടക്കുന്ന നഴ്‌സുമാര്‍, അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്‍റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here