ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാന്‍: മിന്നലാക്രമണം നടത്തരുതെന്ന് അപേക്ഷ, പിന്തിരിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു

0
14

ജമ്മു: സിഞ്ജ്വാന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ മിന്നലാക്രമണത്തെ ഭയന്ന് പാക്ക്. ജമ്മുവിലെ സിഞ്ജ്വാന്‍ സൈനീക ക്യാമ്പില്‍ സൈനീകരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് നേരേ നുഴഞ്ഞു കയറിയ ഭീകരര്‍ ശനിയാഴ്ച പുലര്‍ച്ചെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍ രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

ശനിയാഴ്ച പുലര്‍ച്ചെ സൈനീക വേഷത്തില്‍ ക്യാമ്പില്‍ കടന്ന ഭീകരര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് സൈനീകരും, ഒരു സൈനീകന്റെ പിതാവുമടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ഭാര്യമാരും കുഞ്ഞുങ്ങളുമടക്കം പത്തു പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ ഉറി സൈനീക താവളത്തിന് നേരേ സമാനമായ രീതിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മിന്നലാക്രമണം നടത്തരുതെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here