ജനകീയ ഹര്‍ത്താല്‍ ; വാഹനങ്ങള്‍ തടഞ്ഞും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം

0
161

തിരുവനന്തപുരം: കാശ്മീരില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഒരുകൂട്ടമാളുകള്‍ ഹര്‍ത്താല്‍ നടത്തുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സംസാഥാനത്താകമാനം ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നത്. പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം പ്രഖ്യാപിത പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ജനകീയ ഹര്‍ത്താലെന്ന പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുകയും ചെയ്തു. ചില പൊതു സ്ഥലങ്ങളിലും കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആര് എന്ത് എന്നറിയാതെ ഹര്‍ത്താലിനെ അനുകൂലിച്ച്‌ ചിലര്‍ നിരത്തിലിറങ്ങിയപ്പോള്‍ പോലീസും ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here