ഫെമിനിസമെന്ന പേരില്‍ പറയുന്ന പല സംഭാഷണങ്ങളും യോജിക്കാന്‍ കഴിയാത്തവയാണ്, ചിന്തിച്ചു വേണം അഭിപ്രായം പറയാന്‍: പൃഥ്വിരാജ്

0
77

ഫെമിനിസത്തെപ്പറ്റി തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ് നടന്‍ പൃഥ്വിരാജ്. ഫെമിനിസം നല്ലതാണെങ്കിലും ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ അതു പൂര്‍ണ്ണമാകുകയുള്ളു എന്ന് താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതു മുതല്‍ മലയാള സിനിമാരംഗത്ത് സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി തുറന്ന പ്രതികരണവുമായി മുന്നോട്ടു വന്ന നടനാണ് പൃഥ്വിരാജ്. തന്റെ ചിത്രങ്ങളില്‍ നിന്ന് സ്ത്രീവിരുദ്ധമായ രംഗങ്ങള്‍ ഒഴിവാക്കുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ച് തന്റെ കാഴ്ച്ചപ്പാടുകള്‍ താരം പറയുന്നു.

‘ ഫെമിനിസത്തെ പറ്റിയുള്ള ഇന്നത്തെ കാഴ്ച്ചപ്പാടുകള്‍ കുറെയൊക്കെ അബദ്ധധാരണകള്‍ കടന്നു കൂടിയതാണ്. എന്നാല്‍ സമൂഹത്തില്‍ ഫെമിനിസത്തിനുള്ള സാദ്ധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നതും കാണാതെ പോകരുത്. ഇതിനെപ്പറ്റി നമ്മള്‍ സംസാരിയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇരുവശത്തെയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടായിരിക്കണം അത്.

കാരണം ഇന്നു ഫെമിനിസത്തിന്റെ പേരില്‍ നടന്നു വരുന്ന പല സംഭാഷണങ്ങളും യോജിക്കാന്‍ കഴിയാത്തവയാണ്. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം വളരെ ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ ‘ പൃഥ്വിരാജ് പറഞ്ഞു. നിലവില്‍ സ്ത്രീകളുടെ നില സിനിമാ രംഗത്തു മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ധാരാളം ചര്‍ച്ചകളാണ് നടന്നു വരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here