ശബരിമല നട നാളെ തുറക്കും;കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്

0
44

ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും.കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17 ന് രാത്രി 10 ന് നട അടയ്ക്കും. നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി നട തുറക്കും.13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ തുടങ്ങും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here