ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാളിനു സുവര്‍ണ്ണ നേട്ടം. ഫൈനലില്‍ 21-18, 23-21 എന്ന സ്കോറിന് സൈന സിന്ധുവിനെ മറികടന്നു. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്.
പുരുഷസിംഗിള്‍സ് ഫൈനലില്‍ കിഡംബി ശ്രീകാന്തിന് വെള്ളി മലേഷ്യയുടെ ലീ ചോങ് വെയ്യോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 21-14, 14-21, 14-21. ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഇനി മൂന്ന് മെഡല്പ്പോരാട്ടങ്ങളാണ് ശേഷിക്കുന്നത്. ബാഡ്മിന്റണ്‍ പുരുഷഡബിള്‍സില്‍ സ്വര്‍ണം ലക്ഷ്യമിട്ട് സാത്വിക് – ചിരാഗ് സഖ്യവും മല്‍സരിക്കും.
സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യവും ഇന്ന് ഫൈനലിലിറങ്ങും. ടേബിള്‍ ടെന്നിസ് മിക്സ്ഡ് ഡബിള്‍സില്‍ സത്യന് – മണിക ബത്ര സഖ്യം വെങ്കലം നേടി. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് സമാപനച്ചടങ്ങുകള്‍. മേരികോമാകും ഇന്ത്യന്പതാകയേന്തുക