പരമ്പര ഉറപ്പാക്കാന്‍ ഇന്ത്യ

0
170

കേപ്‌ടൗണ്‍: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നഷ്‌ടമാകില്ലെന്ന്‌ ഉറപ്പാക്കാന്‍ ടീം ഇന്ത്യ ഇന്ന്‌ കേപ്‌ടൗണില്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരം ഇന്നു സെഞ്ചൂറിയനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ആറ്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 12-0 ത്തിനു മുന്നിലാണ്‌. ഡര്‍ബനില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിനു ജയിച്ച ഇന്ത്യ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനാണ്‌ ആതിഥേയരെ തകര്‍ത്തുവിട്ടത്‌.

ഇന്നു ജയിച്ചാല്‍ പര്‌നപരയില്‍ 3-0ന്റെ അപരാജിത ലീഡ്‌ നേടാന്‍ ഇന്ത്യക്കാകും. ഇതോടെ പരമ്പര നഷ്‌ടമാകില്ലെന്നും ഉറപ്പിക്കാം. മറുവശത്ത്‌ തുടര്‍ച്ചയായ 17 ജയങ്ങള്‍ക്കു ശേഷം തുടരെ രണ്ടു തോല്‍വി നേരിട്ടതിന്റെ ആഘാതത്തിലാണ്‌ ദക്ഷിണാഫ്രിക്ക.

പരമ്പരയില്‍ തിരിച്ചുവരവിന്‌ അവര്‍ക്ക്‌ ഇന്നു ജയം കൂടിയേ തീരൂ. തങ്ങള്‍ക്ക്‌ ഏറ്റവും മികച്ച റെക്കോഡുള്ള കേപ്‌ടൗണിലാണ്‌ മത്സരമെന്നത്‌ അവര്‍ക്ക്‌ ആത്മവിശ്വാസം പകരുന്നു. കൂടാതെ പേസ്‌ ബൗളിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചുമാണ്‌ കേപ്‌ടൗണിലേത്‌.

പരുക്കും ഇന്ത്യയുടെ സ്‌പിന്‍ ബൗളിങ്ങഇനെ നേരിടുന്നതിലുള്ള പരിചയക്കുറവുമാണ്‌ ദക്ഷിണാഫ്രിക്കയെ വലയ്‌ക്കുന്നത്‌. പരുക്കിനെതുടര്‍ന്ന്‌ പരമ്പരയ്‌ക്കു മുമ്പേ തന്നെ എ.ബി. ഡിവില്ല്യേഴ്‌സിനെ നഷ്‌ടമായ അവര്‍ക്ക്‌ ആദ്യ രണ്ടു മത്സരങ്ങളില്‍ നായകന്‍ ഫാഫ്‌ ഡുപ്ലിസിസിനും ക്വിന്റണ്‍ ഡി കോക്കിനും പരുക്കേറ്റത്‌ കനത്ത തിരച്ചടിയായി. ഡി കോക്കിനു പകരം ഹെയ്‌ന്റിച്ച്‌ ക്ലാസെന്‍ ഇന്ന്‌ വിക്കറ്റ്‌ കീപ്പറായി അരങ്ങേറും.

മറുവശത്ത്‌ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്‌ ഇന്ത്യ. ബാറ്റിങ്‌-ബൗളിങ്‌ നിരയെല്ലാം മികച്ച ഫോമിലാണെന്നത്‌ ടീം ഇന്ത്യക്ക്‌ കരുത്തുപകരുന്നു. കേപ്‌ടൗണ്‍ പേസിനെ തുണയ്‌ക്കുന്ന പിച്ചാണെങ്കിലും ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറാകില്ല. രണ്ടു സ്‌പിന്നര്‍മാരും മൂന്നു പേസര്‍മാരുമായി ആകും ഇന്ത്യ ഇറങ്ങുക.

ടീം: ഇന്ത്യ- വിരാട്‌ കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ്‌, മഹേന്ദ്ര സിങ്‌ ധോണി, ഹാര്‍ദിക്‌ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ.

ടീം: ദക്ഷിണാഫ്രിക്ക- ഹാഷിം ആംല, എയ്‌ഡന്‍ മര്‍ക്രം, ജീന്‍ പോള്‍ ഡുമിനി, ക്യായാ സോണ്ടോ, ഇമ്രാന്‍ താഹിര്‍, ഡേവിഡ്‌ മില്ലര്‍, മോര്‍ണി മോര്‍ക്കല്‍, ക്രിസ്‌ മോറിസ്‌, കാഗിസോ റബാഡ, ഹെന്‍റിക്‌ ക്ലാസന്‍, ഫര്‍ഹാന്‍ ബെഹര്‍ദീന്‍.

LEAVE A REPLY

Please enter your comment!
Please enter your name here