ചാമ്പ്യന്മാരെ തോല്‍പിച്ച്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സ്

0
28

ഫട്ടോര്‍ഡ: ഐ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്‌.സിക്കു വീണ്ടും തിരിച്ചടി. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിനു ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടു തോറ്റു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെക്‌ഹാക്‌ കോഫി നേടിയ ഗോളാണ്‌ ഗോവന്‍ ടീമിന്‌ വിജയമൊരുക്കിയത്‌. 21-ാം മിനിറ്റിലായിരുന്നു കോഫി ലക്ഷ്യം കണ്ടത്‌. ലീഗില്‍ ഇതുവരെ ഫോമിലേക്ക്‌ എത്താന്‍ കഴിയാത്ത രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ചര്‍ച്ചലിനായിരുന്നു ആധിപത്യം.

ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ ഏറെ വൈകാതെ ലീഡ്‌ നേടുകയും ചെയ്‌തു. നിക്കോളാസ്‌ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു കോഫിയുടെ ഗോള്‍. ആദ്യപകുതിയുടെ തുടക്കത്തില്‍ വലകുലുങ്ങിയതിനു ശേഷം ഇരുടീമുകള്‍ക്കും പിന്നീട്‌ ലക്ഷ്യം കാണാനായില്ല. വിരസമായ കളിക്കൊടുവില്‍ ഐസ്വാള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ജയത്തോടെ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്നു കരകയറാനും ചര്‍ച്ചിലിനായി. 12 മത്സരങ്ങളില്‍ നിന്ന്‌ അഞ്ചു ജയവും ഒരു സമനിലയുമടക്കം 16 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്‌ അവര്‍. നാലു ജയവും നാലു സമനിലയുമുള്ള ഐസ്വാള്‍ 16 പോയിന്റുമായി ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ ആറാമതുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here