ഒരു സെൽഫിയെടുത്തോട്ടെ? കിങ് ഖാൻ ബ്ലാൻഷിറ്റിനോട് ചോദിച്ചു

0
51

ദാവോസ് (സ്വിറ്റ്സ‌ർലൻഡ്) ∙ തന്റെയുൾപ്പെടെ കോടിക്കണക്കിനു ഹൃദയങ്ങളുടെ രാജ്ഞിയായ ഓസ്ട്രേലിയൻ നടിക്ക് ബോളിവുഡ് ചക്രവർത്തിയുടെ സ്നേഹാദരങ്ങൾ. ലോക സാമ്പത്തിക ഫോറത്തിലെ ക്രിസ്റ്റൽ പുരസ്കാരചടങ്ങിലാണ് കേറ്റ് ബ്ലാൻഷിറ്റിന്റെ ആരാധകനായ ഷാറൂഖ് ഖാൻ സെ‍ൽഫിയെടുക്കാൻ അനുവാദം ചോദിച്ചത്. വേദിയിൽ വച്ചു പരസ്യമായിങ്ങനെ ചോദിക്കുന്നതു തന്റെ മക്കൾക്കു നാണക്കേടുണ്ടാക്കുമെന്നു തമാശയും തട്ടിവിട്ടതോടെ സദസ്സ് ആർത്തുചിരിച്ചു.

ഓസ്കർ അടക്കം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ബ്ലാൻഷിറ്റിനും പ്രശസ്ത ബ്രിട്ടിഷ് ഗായകൻ എൽറ്റൻ ജോണിനുമൊപ്പമാണു ഷാറൂഖിനും പുരസ്കാരം ലഭിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായുള്ള ഇന്ത്യയിലെ മികച്ച സംഭാവനകളാണു ഷാറൂഖിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാണു ബ്ലാൻഷിറ്റ്. എയ്ഡ്സ് ഫൗണ്ടേഷൻ വഴി എൽറ്റൻ ജോണിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here