പ്രധാന വാര്‍ത്ത വായിക്കുന്നത്‌… റൊബോട്ട്‌

0
55

ടോക്കിയോ: ജപ്പാനിലെ വാര്‍ത്താ അവതാരകര്‍ ശ്രദ്ധിക്കുക. വാര്‍ത്ത വായിക്കാന്‍ റൊബോട്ടുകളെത്തുന്നു.

ഡോ. ഹിരോഷി ഇഷിഗുരോ തയാറാക്കിയ എറിക്ക എന്ന റൊബോട്ട്‌ ഏപ്രിലില്‍ “ജോലിയില്‍” പ്രവേശിക്കും. ഒസാക്ക സര്‍വകലാശാലയിലെ ഇന്റലിജന്‍സ്‌ റൊബോട്ടിക്‌സ്‌ ലാബ്‌ ഡയറക്‌ടറാണു ഇഷിഗുരോ.

14 സെന്‍സറുകളാണു എറിക്കയ്‌ക്കു മുഖഭാവങ്ങള്‍ പകരുക. ശബ്‌ദം വരുന്ന ദിശ തിരിച്ചറിയാനും ഇതിനാകും. 23 വയസുകാരിയുടെ രൂപമാണു റൊബോട്ടിനു നല്‍കിയിട്ടുള്ളത്‌. ഏറ്റവും കൃത്യമായ ഉച്ചാരണമാണു പ്രോഗ്രാമര്‍മാര്‍ ഒരുക്കിയിട്ടുള്ളത്‌. കമ്പ്യൂട്ടറുകളിലൂടെയാകും എറിക്കയിലേക്കു വാര്‍ത്തകള്‍ നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here