ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: ഒരു സൈനികന്‍ മരിച്ചു

0
47

ജമ്മു: ജമ്മുവില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചു. സുജ്വാന്‍ സൈനിക ക്യാമ്പിനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്.

സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിനുള്ളിലേയ്ക്ക് രണ്ടു തീവ്രവാദികള്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച ജവാന്റെ കുടുംബത്തിലെ ഒരംഗത്തിനും പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യം ശക്തമായ തിരച്ചില്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here