അഹമ്മദ്നഗര്‍: കണക്കിന് ഉത്തരംകണ്ടെത്താത്തതിന്റെ പേരില്‍ എട്ടുവയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. അധ്യാപകന് വടികൊണ്ട് കുട്ടിയുടെ കഴുത്തില്‍ കുത്തി. തുടര്‍ന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. മഹാരാഷ്ട്രയിലെ പിംപാല്‍ഗണിലാണ് സംഭവം.അധ്യാപകന്റെ ക്രൂരതയെ തുടര്‍ന്ന് കുട്ടിയ്ക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടു. വേദനകൊണ്ട് കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ സ്കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ പോലീസ് അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.