U-17 വനിതാ യൂറോ കപ്പ് സെമി ലൈനപ്പ് ആയി

0
35

അണ്ടര്‍ 17 വനിതാ യൂറോ കപ്പിലെ സെമി ലൈനപ്പായി. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ ജര്‍മ്മനി, ഫിന്‍ലാന്റ്, ഇംഗ്ലണ്ട്, സ്പെയിന്‍ എന്നിവരാണ് സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ആതിഥേയരായ ലിത്വാനിയയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ സംഘം സെമി ഉറപ്പിച്ചത്. ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഫിന്‍ലാന്റിന്റെ സെമി പ്രവേശനം.

ഗ്രൂപ്പ് ബിയില്‍ സ്പെയിന്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ചാമ്ബ്യന്മാരായി. ഇറ്റലിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തിയത്. സെമിയില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയെയും, സ്പെയിന്‍ ഫിന്‍ലന്‍ഡിനെയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here