U-20 ലോകകപ്പില്‍ ഹോളണ്ട് ക്വാര്‍ട്ടറില്‍

0
11

ഫ്രാന്‍സില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ഹോളണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു . ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഹോളണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇന്ന് ഘാനയെ നേരിട്ട ഹോളണ്ട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് വിജയിച്ചത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്നു. ഹോളണ്ടിനായി കല്‍മ ഇരട്ട ഗോളുകള്‍ നേടി. പെലോവ, നോവന്‍ എന്നിവരാണ് മറ്റു ഗോള്‍ സ്കോറേഴ്സ്.

ആദ്യ മത്സരത്തില്‍ ഹോളണ്ട് ന്യൂസിലാന്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു. ഹോളണ്ട് ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഘാന ഈ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

ഗ്രൂപ്പിലെ എയിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് സമനിലയില്‍ പിടിച്ചു. മത്സരം ഗോള്‍ രഹിതമായി അവസാനിക്കുകയായിരു‌ന്നു. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് കൊറിയ വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊറിയയുടെ ജയം. കൊറിയക്കായി ചോം കുമും, ക്യൊങ് യുങും ഗോളുകള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here