ഓര്‍ഡര്‍ ചെയ്തശേഷം 24 മണിക്കൂറിനുള്ളില്‍ ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വീട്ടിലെത്തും

0
26

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വലിയൊരു കുതിപ്പാണ് ഷവോമി സ്വന്തമാക്കിയത്. ഈ കുതിപ്പ് തുടരാനും ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് ഒരുപാട് ദിവങ്ങള്‍ കാത്തിരിക്കേണ്ട കാര്യമില്ല. അതേ ദിവസം തന്നെ ഫോണ്‍ വീട്ടില്‍ എത്തും. ഈ സേവനത്തിന് അധികം പൈസയും വാങ്ങുന്നില്ലെന്നാണ് മറ്റൊരു പ്രത്യേകത. പരീക്ഷണാര്‍ഥം ബംഗളൂരുവിലാണ് ആദ്യം ഇത് ആരംഭിച്ചിരിക്കുന്നത്.

ഈ സേവനം എംഐ സ്റ്റോര്‍ ആപ്പിലൂടെയും എംഐ.കോമിലൂടെയും (Mi.com) ബുക്കു ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്കേ അതേദിവസം എത്തിച്ചു കൊടുക്കുകയുള്ളു.’ക്യാഷ് ഓണ്‍ ഡെലിവറി’ സാധ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here