പുതിയ യമഹ R3 ഇന്ത്യയില്‍; വില 3.48 ലക്ഷം രൂപ

0
31

p>യമഹ R3 ഇന്ത്യന്‍ വിപണിയില്‍ എത്തി. പുതിയ യമഹ R3 യുടെ എക്സ്ഷോറൂം വില 3.48 ലക്ഷം രൂപയാണ്. ഡ്യൂവല്‍ ചാനല്‍ എബിഎസ്, ബിഎസ്-IV എഞ്ചിന്‍, പുത്തന്‍ ടയറുകള്‍, പുത്തന്‍ ഗ്രാഫിക്സ്, പുതിയ നിറങ്ങള്‍ എന്നിങ്ങനെ നീളുന്നു യമഹ R3 യുടെ പ്രത്യേകതകള്‍. കഴിഞ്ഞ വര്‍ഷം ബിഎസ്-IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് R3 യെ ഇന്ത്യന്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ചത്. പുതിയ മോഡലിലും 321 സിസി ഇന്‍-ലൈന്‍ ട്വിന്‍ എഞ്ചിനാണ് ഒരുങ്ങിയിരിക്കുന്നത്.

10,750 rpm ല്‍ 41 bhp കരുത്തും 9,000 rpm ല്‍ 29.6 Nm ടോര്‍ക്കും ഇന്‍-ലൈന്‍ ട്വിന്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക.17 ഇഞ്ച് വീലുകളില്‍ ഒരുങ്ങിയ മെറ്റ്സെലര്‍ സ്പോര്‍ടെക് M5 ടയറുകളാണ് R3 യില്‍ എടുത്തുപറയേണ്ട മറ്റൊരു ഫീച്ചര്‍. ട്വിന്‍-പോഡ് ഹെഡ്ലൈറ്റുകള്‍, വലിയ ഫെയറിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ യമഹ R3 യുടെ മറ്റു സവിശേഷതകള്‍.

മാഗ്മ ബ്ലാക്,റേസിംഗ് ബ്ലൂ എന്നീ രണ്ടു പുത്തന്‍ നിറങ്ങളാണ് യമഹ R3 മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ഡ്യൂവല്‍ ട്രിപ് മീറ്ററുകള്‍, കൂളന്റ് താപം, ശരാശരി ഇന്ധനക്ഷമത പോലുള്ള വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കും. കെടിഎം RC 390, ടിവിഎസ് അപാച്ചെ RR 310 മോഡലുകളാണ് പുതിയ യമഹ R3 യുടെ പ്രധാന എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here