ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രതയെന്നു റിപ്പോര്‍ട്ട്‌

0
101

ബെയ്ജിംഗ്: നവംബര്‍ 19 മുതല്‍ ലോകത്ത് ശക്തമായ ഭൂചലനം ആരംഭിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ ചൈനയിലെ ടിബറ്റില്‍ ഭൂചലനം. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് കിടക്കുന്ന ടിബറ്റിലെ ന്യിങ്ചിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.14ന് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അരുണാചല്‍ പ്രദേശിലും പ്രകമ്ബനം അനുഭവപ്പെട്ടിരുന്നു. ചൈന എര്‍ത്ത്ക്വയ്ക്ക് നെറ്റ് വര്‍ക്ക് സെന്‍റാണ് പുലര്‍ച്ചെ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 19ന് 2017 നവംബര്‍ 19ന് ശക്തമായ ഭൂചലനം ആരം‍ഭിക്കുമെന്ന് നേരത്തെ പ്ലാനറ്റ് എക്സ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവംബറില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകുമെന്നും പ്ലാനറ്റ് എക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1൦ കിലോമീറ്റര്‍ വ്യാപ്തിയിലാണ് ടിബറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ‍ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 8.15 ന് റിക്ടര്‍ സ്കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ആറ് കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു രണ്ടാമത്തെ ഭൂലനം. ഇന്ത്യ- ചൈന അതിര്‍ത്തിലെ ഇന്ത്യന്‍ നഗരങ്ങളായ പസിഘട്ട്, തേസു എന്നിവിടങ്ങളില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായ ന്യിങ്ച്ചി.
അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ അ‍ഞ്ച് തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്തുനിന്ന് നാശന്ഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് ന്യിങ്ച്ചിയില്‍ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതായി സിന്‍ഹ്വയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവേ കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചൈനയിലെ സൗത്ത് വെസ്റ്റേണ്‍ ചൈനീസ് പ്രദേശങ്ങളില്‍ 2008ലുണ്ടായ ഭൂചലനത്തില്‍ 70,000 ഓളം പേരാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here