നോര്‍ത്ത് ലണ്ടനില്‍ ഇന്ന് ആവേശ പോരാട്ടം: ആഴ്സണലും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍

0
161

 

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം പ്രീമിയര്‍ലീഗ് ഇന്ന് വീണ്ടും പന്തുരുളുമ്പോള്‍ ആവേശ പോരാട്ടതോടെ തുടക്കം കുറിക്കും. നോര്‍ത്ത് ലണ്ടനിലെ വന്‍ ശക്തികളായ ആഴ്സണലും ടോട്ടന്‍ഹാമും ഇന്ന് നേര്‍ക്കുനേര്‍. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ന് വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്.
മാഞ്ചസ്റ്റര്‍ സിറ്റിയോട് ഏറ്റ തോല്‍വിക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ ആഴ്സണലിന് കാര്യങ്ങള്‍ അത്ര എളുപ്പമാവാന്‍ ഇടയില്ല. നിലവിലെ ഫോമില്‍ സ്പര്‍സിന് തന്നെയാണ് ആധിപത്യം എങ്കിലും ആഴ്സണലിന്റെ മൈതാനത്തെ അവരുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. അവസാനം ആഴ്സണലിനെതിരെ കളിച്ച 32 എവേ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സ്പര്‍സിന് ജയിക്കാന്‍ ആയത്. പക്ഷെ അവസാന 6 മത്സരങ്ങളില്‍ ആഴ്സണലിന് സ്പര്‍സിനെതിരെ ജയിക്കാനായില്ല. അതുകൊണ്ടു തന്നെ ഒരു സമനില എന്നത് സ്പര്‍സിനെ സംബന്ധിച്ചു മികച്ച ഫലമാവും. അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് ജയിച്ചെങ്കിലും സ്പര്‍സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഹാരി കെയ്ന്‍ നെ തടയുക എന്നത് തന്നെയാവും ആഴ്സണലിന്റെ പ്രഥമ ലക്ഷ്യം. ആഴ്സണല്‍ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ വെങ്ങര്‍ ബെഞ്ചില്‍ ഇരുത്തിയ ലകസറ്റേ തിരിചെത്തിയേക്കും.
പരിക്ക് കാരണം ഏറെ നാളുകള്‍ പുറത്തിരുന്ന മുസ്താഫിയും വെല്‍ബേക്കും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഉണ്ടാവാന്‍ ഇടയില്ല. പരിക്കേറ്റ ജിരൂദും ഇത്തവണ ടീമില്‍ ഉണ്ടാവുമോ എന്ന ഉറപ്പില്ല. നേരിയ പരിക്ക് ഉണ്ടെങ്കിലും കെയ്ന്‍ ആദ്യ ഇലവനില്‍ ഉണ്ടാവും, ഹാരി വിങ്ക്സ്, ലോറിസ്, ഡലെ അലി എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവര്‍ കളിക്കുമോ എന്നത് ഇന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. ജയിച്ചാല്‍ സിറ്റിയുമായുള്ള കിരീട പോരാട്ടത്തില്‍ പിറകില്‍ പോകാതിരിക്കാനാവും സ്പര്‍സിന്. ആഴ്സണലിന് ജയിച്ചാല്‍ ആദ്യ നാലിലേക്ക് എത്താനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here