സൗദി: “ഇഖാമ പുതുക്കാന്‍ വൈകിയാല്‍ കനത്ത പിഴ”-ജവാസാത്ത്

0
52

 

സൗദി: ഇഖാമ പുതുക്കാന്‍ വൈകുന്നവര്‍ക്ക് സൗദി പാസ്പോര്‍ട്ട് വിഭാഗം കനത്ത പിഴ ചുമത്തും. മൂന്ന് ദിവസം ഇഖാമ പുതുക്കാന്‍ വൈകിയാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടി വരും. റീ എന്‍ട്രി, എക്‍സിറ്റ് വിസ കാന്‍സല്‍ ചെയ്യാതിരുന്നതാല്‍ ആയിരം റിയാലാണ് പിഴ.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ജവാസാത്ത് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇഖാമ കാലാവധി തീര്‍ന്നാല്‍ ഉടന്‍ പുതുക്കണം. ഇഖാമ പുതുക്കാതെ മൂന്ന് ദിവസം പിന്നിട്ടാല്‍ 500 റിയാലാണ് ഇനി മുതല്‍ പിഴ. രണ്ടു തവണ പുതുക്കാന്‍ വൈകിയാല്‍ പിഴ ഇരട്ടിക്കും. 1000 റിയാല്‍ പിഴ ഇനത്തില്‍ നല്‍കേണ്ടി വരും. റീ-എന്‍ട്രി, എക്സിറ്റ് വിസ എന്നിവ നേടിയവര്‍ക്കും മുന്നറിയിപ്പുണ്ട്. റീ-എന്‍ട്രി, എക്സിറ്റ് കരസ്ഥമാക്കിയവര്‍ സമയപരിധിക്കകം രാജ്യം വിടണം. കാലാവധിക്കകം യാത്ര ചെയ്യാതിരുന്നാലും വിസ റദ്ദാക്കാതിരുന്നാലും ആയിരം രൂപയാണ് പിഴ. ഇതാവര്‍ത്തിച്ചാല്‍ 2000 ആകും പിഴ. മൂന്നാം തവണ 3000 റിയാല്‍ പിഴ നല്‍കേണ്ടി വരും. ഇഖാമ നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്‍റെ മുന്നറിയിപ്പും പിഴയും.

LEAVE A REPLY

Please enter your comment!
Please enter your name here