ഡല്‍ഹി കലാപം : പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനത്തോടാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിലെ കലാപത്തില്‍ സോളിസിറ്റര്‍ ജനറലിനെയും പൊലീസിനെയും ഒരുപോലെ വിമര്‍ശിച്ച ഹൈക്കോടതി, 1984 ലെ സിക്ക് വിരുദ്ധ കലാപത്തിന്റെ സാഹചര്യം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അക്രമ സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും, അക്രമസംഭവങ്ങളെക്കുറിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വ. സുബൈദാ ബീഗത്തെ നിയോഗിക്കുകയും ചെയ്തു.

കൂടാതെ പ്രൊഫഷണലിസമില്ലാത്ത ഡല്‍ഹി പൊലീസ് ബ്രിട്ടനിലെ പൊലീസിനെ കണ്ടുപഠിക്കണമെന്നും പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനത്തോടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം കലാപത്തിന് തിരികൊളുത്തും മട്ടില്‍ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

Comments are closed.