ഉത്സവസൗന്ദര്യമായി നിറഞ്ഞുനിന്ന ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു

ഗുരുവായൂര്‍: എഴുന്നള്ളത്തിന്റെ ഉത്സവസൗന്ദര്യമായി നിറഞ്ഞുനിന്ന ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്‍ ചരിഞ്ഞു. ഒരു മാസത്തോളമായി പദ്മനാഭന്‍ പ്രായാധിക്യം കാരണം ചികിത്സയിലായിരുന്നു. 66 വര്‍ഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ എണ്‍പത്തിനാലു വയസ്സുണ്ടായിരുന്ന ഗജേന്ദ്രന്‍ ഇന്നലെ ഉച്ചയ്ക്ക് 2.10 ന് ചരിഞ്ഞതോടെ എഴുന്നള്ളിപ്പാനകളിലെ ഏറ്റവും ലക്ഷണമൊത്ത സാന്നിദ്ധ്യമാണ് നഷ്ടമായത്. അതേസമയം ഉയരക്കൂടുതലുള്ള ആനകള്‍ കേരളത്തില്‍ വേറെയുണ്ടെങ്കിലും, ഗജലക്ഷണപ്രകാരം രാജകീയപ്രൗഢിയില്‍ പദ്മനാഭനെ വെല്ലാനാരുമില്ല.

Comments are closed.