കൊറോണാ വൈറസ് : കരിപ്പൂര്‍ വിമാനത്താളവത്തില്‍ എത്തിയ 400 ഉംറാ തീര്‍ത്ഥാടകര്‍ വിലക്ക് കാരണം മടങ്ങി

ന്യൂഡല്‍ഹി: കൊറോണാ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താളവത്തില്‍ എത്തിയ 400 ഉംറാ തീര്‍ത്ഥാടകര്‍ വിലക്ക് കാരണം മടങ്ങി. അതേസമയം ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി ഒരു അറിയിപ്പും കൂടാതെ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തീര്‍ത്ഥാടകരോട് പോകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 11 ന് സൗദിയിലേക്ക് വിമാനം പുറപ്പെട്ടിട്ടുണ്ട്.

സൗദിയില്‍ നിന്നും ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് വിമാനത്താവളം പറയുന്നത്. എന്നാല്‍ ഇക്കാര്യം സൗദി വ്യോമവിഭാഗം തള്ളിയിരുന്നു. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇറാനിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 19 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയില്‍ മാത്രം 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊറോണ ബാധിത മേഖലയായ വുഹാനില്‍ നിന്നും 76 ഇന്ത്യാക്കാരെ കൂടി ഡല്‍ഹിയില്‍ എത്തിക്കും.

15 ടണ്‍ വൈദ്യസഹായ വസ്തുക്കളുമായി വുഹാനില്‍ എത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 112 പേരെയാണ് ഇന്ത്യയില്‍ എത്തിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 36 പേരെ രണ്ടാഴ്ച നിരീക്ഷണത്തില്‍ വെയ്ക്കും. കൊറോണയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലുള്ള ഇന്ത്യാക്കാരെയും നാട്ടിലെത്തിച്ചു.

Comments are closed.