ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന കലാപത്തില്‍ മരണസംഖ്യ 34 ആയി
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന കലാപത്തില്‍ മരണസംഖ്യ 34 ആയി. തുടര്‍ന്ന് 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. 18 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതില്‍ 50 പേരുടെ നില ഗുരുതരമാണ്. അതേസമയം ശിവവിഹാറില്‍ ഇന്നലെ രാത്രിയും സംഘര്‍ഷം ഉണ്ടായി. ഭയം കാരണം പുറത്തിറങ്ങാന്‍ പോലും ആള്ക്കാര് ഭയക്കുകയാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദൊവാല് ഡല്‍ഹിയില്‍ വീണ്ടും സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ സാഹചര്യങ്ങളില്‍ അക്രമം നിയന്ത്രണവിധേയമാക്കുന്നതില്‍ വീഴ്ച വരുത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ”രാജ്യത്ത് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ രാജ്യത്തെ ജനങ്ങള്‍ സഹകരിക്കണ”മെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭ്യര്‍ത്ഥിച്ചു.
ഹിന്ദുക്കള്‍ക്കോ മുസ്ലിങ്ങള്‍ക്കോ ഈ കലാപത്തിലൂടെ എന്തെങ്കിലും നേട്ടം ലഭിക്കില്ല. ഒന്നുകില്‍ ഒത്തൊരുമയോടെ ആളുകള്‍ സമാധാനത്തിനായി പരിശ്രമിക്കുക, അല്ലെങ്കില്‍ പരസ്പരം കൊല്ലുക. ഈ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഡല്‍ഹിയില്‍ നടപ്പിലാക്കാനാവുക എന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദൊവാല് കലാപപ്രദേശം ബുധനാഴ്ച വൈകിട്ട് വീണ്ടും സന്ദര്‍ശിച്ചു. കലാപം ഏറെ ദുരിതം വിതച്ച ജഫ്രാബാദിലാണ് അദ്ദേഹം സന്ദര്‍ശം നടത്തിയത്.
”ഇവിടെ സമാധാനം പുനസ്ഥാപിക്കും ” എന്ന് പറഞ്ഞിരുന്നു. അതേസമയം ഇന്നലെ പുലര്‍ച്ചെയും കലാപവും കല്ലേറും ഉണ്ടായി. ഒരു ബാറ്ററി കടയില്‍ തീയിടുകയും തീപിടിച്ച ബാറ്ററികള്‍ തെരുവിലേക്ക് കലാപകാരികള്‍ വലിച്ചെറിഞ്ഞു. വടക്കുകിഴക്കന്‍ മേഖലകളില്‍ സംഘം ചേരല്‍ പൂര്‍ണമായും നിരോധിച്ചു. ഇന്റലിജന്റ്സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റായ അങ്കിത് ശര്‍മ്മ കലാപത്തില്‍ കൊല്ലപ്പെട്ടു.
Comments are closed.