കൂടത്തായി കൊലപാതകം : പ്രതി ജോളിക്ക് വിഷാദ രോഗം പിടപെട്ടെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട്

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളി ആത്മഹത്യാ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് ജോളിക്ക് വിഷാദ രോഗം പിടപെട്ടെന്ന് സംശയിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നു. എന്നാല്‍ കൈയ്യിലുണ്ടായിട്ടുള്ള മുറിവ് കല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണെന്നും രണ്ടു ദിവസത്തിനകം ജോളിക്ക് ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് അറിയിച്ചു.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ജോളിയെ രക്തം വാര്‍ന്ന നിലയില്‍ സെല്ലിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പല്ലുകൊണ്ട് കൈയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നും ടൈലില്‍ ഉരച്ച് മുറിവ് വലുതാക്കിയെന്നുമാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

എന്നാല്‍, ഈ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ട് പറഞ്ഞത്. തുടര്‍ന്ന് ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കളൊന്നും സെല്ലില്‍ നിന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.

Comments are closed.