ഡല്‍ഹി കലാപം വിവാഹം കഴിഞ്ഞ് 11 -ാം ദിവസം യുവാവ് വെടിയേറ്റ് മരിച്ചു
ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ വിവാഹം കഴിഞ്ഞ് 11 -ാം ദിവസം യുവാവ് വെടിയേറ്റ് മരിച്ചു. പ്രണയദിനത്തില്‍ വിവാഹിതനായ ഇരുപത്തിരണ്ടുകാരനായ അഷ്ഫാക്ക് ഹുസൈനാണ് കലാപത്തിനിടയില്‍ വെടിയേറ്റു മരിച്ചത്. ഇലക്ട്രീഷ്യനായ അഷ്ഫാക്ക് ജോലികഴിഞ്ഞ് മടങ്ങിവരും വഴിയാണ് വെടിയേറ്റത്.
ഡല്‍ഹി പോലീസാണ് അഷ്ഫാക്കിനെ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി അഷ്ഫാക്കിന്റെ അമ്മാവന് ഷരീഫുള്‍ ഹുസൈന് പറഞ്ഞു. സംഭവത്തില്‍ ലോക്കല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുള്ളതായും നിമയനടപടികളുമായി മുന്നോട്ടുതന്നെ പോകുമെന്നും ഹുസൈന് വ്യക്തമാക്കി.
Comments are closed.