ഭാര്യയെ കൊന്ന് കഷണങ്ങളാക്കിയ മുന്‍ സൈനിക ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും

ഭുവനേശ്വര്‍: മുന്‍ സൈനിക ഡോക്ടര്‍ക്ക് ഭാര്യയെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും വിധിച്ചു. 2013 ജൂണ്‍ മൂന്നിന് സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്ന സോംനാഥ് പരീദ(78)യാണ് 61കാരിയായ ഭാര്യ ഉഷശ്രീയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ജൂണ്‍ 21ന് ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു.

ഓപ്പറേഷന്‍ ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് കൊലചെയ്തതിനുശേഷം മൃതദേഹം 300 കഷണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കി. എന്നാല്‍ അടുത്ത ദിവസം ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ ജോലിക്ക്് പോകുകയും ചെയ്തു. തുടര്‍ന്ന് വിദേശത്തുള്ള മകള്‍ അമ്മയെ തിരക്കിയപ്പോഴെല്ലാം ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മകള്‍ക്കുണ്ടായ സംശയമാണ് വഴിത്തിരിവായത്.

മകള്‍ ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധു വീട്ടിലെത്തുകയും പരീദ ഉഷശ്രീയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി പോലീസിനെ അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തുകയും പരീദ അറസ്റ്റിലാവുകയും ചെയ്തു.

Comments are closed.