ആഗ്രയില്‍ വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ മര്‍ദ്ദനം

ആഗ്ര: ആഗ്രയില്‍ വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം നഗ്‌നനാക്കി നടത്തിച്ചു. രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുള്ള യുവാവിന് ഇതേ ഗ്രാമത്തില്‍ തന്നെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. കാമുകിയുടെ ഭര്‍തൃ സഹോദരന്‍ ഇവര്‍ അടുത്തിടപഴകുന്നത് കണ്ടതോടെ ഇയാളും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് നഗരത്തിലൂടെ ഇയാളെ നഗ്‌നനാക്കി നടത്തിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു. സ്ത്രീയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യുവാവിനെ നഗ്‌നനാക്കി നടത്തിയതിനും മര്‍ദ്ദിച്ചതിനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.