കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം
തിരുവനന്തപുരം: പ്രവാസികളെ ലക്ഷ്യമിട്ട് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്ന കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചു. കേരളത്തിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 98 പേരാണ് നിക്ഷേപം നടത്തിയത്. ആകെ നിക്ഷേപം 18.67 കോടിയായി.
തുടര്‍ന്ന് നിക്ഷേപം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലാഭവിഹിതം ലഭിച്ചുതുടങ്ങുക. ആദ്യത്തെ മൂന്ന് വര്‍ഷത്തെ ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിയാകും മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുക. അതേസമയം പ്രവാസി ക്ഷേമ ബോര്‍ഡില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കിഫ്ബിക്ക് കൈമാറുകയാണ് ചെയ്യുക. കിഫ്ബിയുടെ വിഹിതമായി ഒന്‍പത് ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി ഒരു ശതമാനവും അടക്കം പത്ത് ശതമാനം പലിശയാണ് ലഭിക്കുന്നത്.
Comments are closed.