ഡേവിഡ് വാര്‍ണറെ വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി നിയമിച്ചു

ഹൈദരാബാദ്: രണ്ട് ഐപിഎല്‍ സീസണിന് ശേഷം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി നിയമിച്ചു. രണ്ട് വര്‍ഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടീമിനെ നയിച്ചത്. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് താരത്തിന് സീസണ്‍ നഷ്ടമായിരുന്നു. 2006 വാര്‍ണറുടെ കീഴില്‍ കളിച്ച സണ്‍റൈസേഴ്സ് ഐപിഎല്‍ ചാംപ്യന്മാരായിരുന്നു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് വാര്‍ണര്‍ ഒരു പ്രധാന ടീമിനെ നയിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസണ്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. ഇരുവരും ടീമിന് വേണ്ടി വലിയ കാര്യമാണ് ചെയ്തത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ടീം മാനേജ്മെന്റിനും നന്ദി പറയുന്നു. സീസണില്‍ കിരീടമുയര്‍ത്തുകയാണ് ലക്ഷ്യം. അതിനുവേണ്ടി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഉപയോഗിക്കും വാര്‍ണര്‍ പറയുന്നു.

Comments are closed.