വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സെടുത്തു

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സെടുത്തു. 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 46 റണ്‍സെടുത്ത പതിനാറുകാരി ഷെഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായിരുന്നു ഷെഫാലി.

വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയ 23ഉം ജെമീമ റോഡ്രിഗസ് 10 റണ്‍സുമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും(1) തിളങ്ങാനായില്ല. ദീപ്തി ശര്‍മ്മ എട്ടിലും വേദ കൃഷ്ണമൂര്‍ത്തി ആറിലും രാധ യാദവ് 14 റണ്‍സിലും പുറത്തായി. 14 പന്തില്‍ 10 റണ്‍സുമായി ശിഖ പാണ്ഡെ പുറത്തായിരുന്നില്ല. അതേസമയം ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ്. ഇന്ന് കൂടി ജയിക്കാനായാല്‍ സെമിസാധ്യത ശക്തമാക്കാന്‍ ഇന്ത്യക്ക് കഴിയും.

Comments are closed.