ഡല്‍ഹി കലാപം : മരിച്ചവരുടെ എണ്ണം 37 ആയി ; മരിച്ചവരുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ നേതൃത്വം നല്‍കുന്ന രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് കേസുകള്‍ കൈമാറും.

ആയിരത്തോളം സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. 106 പേരെ അറസ്റ്റു ചെയ്തു. 50 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഇവരില്‍ പലരും പ്രദേശ വാസികളാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കേന്ദ്രസേനയും ഡല്‍ഹി പൊലീസും ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേമാക്കിയതിനാല്‍ പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Comments are closed.