ഡല്‍ഹി കലാപം : കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ദില്ലി: കേന്ദ്ര സേനയെ വിന്യസിച്ച ശേഷം വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്ഥിതിഗതികള്‍ ശാന്തമെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ദില്ലി പൊലീസും വ്യക്തമാക്കി.
മത നേതാക്കളുടെ നേതൃത്വത്തില്‍ സമാധാനയോഗങ്ങള്‍ വിളിക്കാനും നിര്‍ദ്ദേശം നല്‍കും. കേസെടുത്തതിന് പിന്നാലെ ആം ആദ്മി നേതാവും ഈസ്റ്റ് ദില്ലി കൗണ്‍സിലറുമായ താഹിര്‍ ഹുസൈനെ ഇന്ന് ചോദ്യം ചെയ്തേക്കും. അതേസമയം സ്ഥിതിഗതികള്‍ ശാന്തമെങ്കില്‍ നിരോധനാജ്ഞ നേരത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.
Comments are closed.