പള്ളിമണില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചില്‍ തുടരുന്നു

കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ഒന്നാം ക്ലാസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന അതിര്‍ത്തികളിലും പൊലീസ് തിരച്ചില്‍ തുടരുകയാണ്. വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

തുടര്‍ന്ന് കേസെടുത്ത ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ തിരോധാനത്തില്‍ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Comments are closed.