നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കുന്നതാണ്.

അതേസമയം കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.

Comments are closed.