കൊറോണ വൈറസിനെത്തുടര്‍ന്ന് മരണം 2800 ആയി ; ഇറ്റലിയിലും കൊവിഡ്19 പടരുന്നു

കൊറോണ വൈറസിനെത്തുടര്‍ന്ന് മരണം 2800 ആയി. ഇറ്റലിയിലും കൊവിഡ്19 പടരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 650 ആയി. കൂടാതെ യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ലോകത്താകമാമം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി. അമേരിക്കയിലും ആശങ്ക തുടരുന്നു. 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 8400 പേരെ നിരീക്ഷിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

യൂറോപ്പിലെ 11 രാജ്യങ്ങളിലും കൊവിഡ് 19 സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാല്‍ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയി. ഒമാനില്‍ ആറാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Comments are closed.