കൊറോണ വൈറസ് : സെന്‍സെക്സ് 1,155.16 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം തുടരുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ ആറാം ദിവസവും സെന്‍സെക്സ് രാവിലെ 1,155.16 പോയിന്റ് നഷ്ടത്തില്‍ 38,590.50ലും നിഫ്റ്റി 346.8 പോയിന്റ് നഷ്ടത്തില്‍ 1,286.50ലുമാണ് രാവിലെ വ്യാപാരം തുടരുന്നത്. ബാങ്കിംഗ്, ഓട്ടോമെബൈല്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയുടെ എല്ലാം ഓഹരികള്‍ നഷ്ടത്തിലാണ്.

ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ടെക് മഹീന്ദ്ര, ജെ.എസ്.ഡബ്യൂ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എന്നിവ നഷ്ടത്തിലാണ്. 3.84% മുതല്‍ 6.23% വരെയാണ് നഷ്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയും നഷ്ടം നേരിടുന്നവയാണ്. ചൈന, കൊറിയ, ജപ്പാന്‍ എന്നിവയുടെ മാത്രമല്ല, വാള്‍സ്ട്രീറ്റ് മാര്‍ക്കറ്റും ഏഷ്യന്‍ വിപണികളും ഏറ്റവും വലിയ നഷ്ടം നേരിടുന്നുണ്ട്.

Comments are closed.