സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

അലെപ്പോ: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഇഡ്ലിബില്‍ സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. ഇഡ്ലിബ് തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ പിടിച്ചടക്കിയ വിമതരെ തുരത്താന്‍ റഷ്യയുടെ സഹായത്തോടെ സിറിയ ശ്രമം തുടരുകയാണ്.

തുര്‍ക്കി പിന്നീട് തിരിച്ചടിച്ചതായാണ് വിവരം. എന്നാല്‍ പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദഗോന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിനു പിന്നാലെയാണ് തിരിച്ചടി തുടങ്ങുമ്പോള്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഹതായ് പ്രവിശ്യ ഗവര്‍ണര്‍ റോഹ്മി ദോഗന്‍ വ്യക്തമാക്കി. അതേസമയം പ്രതിരോധമന്ത്രി ഹുലുസി അകാറും സൈനിക കമാന്‍ഡര്‍മാരും സിറിയന്‍ അതിര്‍ത്തിയിലേക്ക് എത്തിയിരുന്നു.

Comments are closed.